ന്യൂയോർക്ക്: ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്ന് രാഹുൽ ഗാന്ധി.
പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ രാഹുൽ ഗാന്ധി ഡാലസിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.
ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങൾക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുൽ വ്യക്തമാക്കി.
ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആർ.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങൾ ഉൾച്ചേർന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു..
ശിവ മുദ്ര ധൈര്യത്തിൻെറ പ്രതീകമാണെന്ന് ആവർത്തിച്ച രാഹുൽ ഭരണഘടനയ്ക്ക് എതിരായ അക്രമം ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി. ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിൽ ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഹുൽ ടെക്സാസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളോടും സംസാരിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്