തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താമെന്ന് ടോഡി ബോർഡ്.
സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങിൻകള്ള് കുപ്പിയിലടച്ചു വിൽക്കാൻ അനുവദിക്കണമെന്നും ടോഡി ബോർഡ് ആവശ്യമുന്നയിച്ചിട്ടുണ്ട്. കേരള ടോഡി എന്ന ബ്രാൻഡിലാകും വിൽപന.
ഇത് സംബന്ധിച്ച് ടോഡി ബോർഡ് സർക്കാരിന് ശുപാർശ കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകളാണ് നിലവിൽ പരിഗണിച്ചിട്ടുള്ളത്.
ഇതിനുള്ള തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും. പൊതുമേഖലയിലെ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷക സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്