എസ്.ബി അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ ക്രിസ്തുമസ് ആഘോഷങ്ങൾ വർണ്ണാഭമായി

JANUARY 1, 2025, 11:57 PM

ഷിക്കാഗോ: എസ്.ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ഫാമിലി മീറ്റ് ഡെസ്‌പ്ലൈൻസ് കോർട്‌ലാൻഡ് സ്‌ക്വയറിൽ ഡിസംബർ 28-ാം തീിയതി ശനിയാഴ്ച സമുചിതമായി ആഘോഷിച്ചു. അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇല്ലിനോയ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് അംഗം കെവിൻ ഓലിക്കൽ മുഖ്യാതിഥിയായിരുന്നു.

ആൻഡ്രിയ നേര്യംപറമ്പിൽ ആലപിച്ച പ്രാർഥനാഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സദസ്സിന് സ്വാഗതം പറഞ്ഞു. പ്രശസ്ത റിസേർച് സയന്റിസ്റ്റും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അധ്യാപകനുമായിരുന്ന ഡോ. മാത്യു സാധു ക്രിസ്മസ് സന്ദേശം നൽകി.


vachakam
vachakam
vachakam

മിനസോട്ട സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി വികാരിയും പൂർവ വിദ്യാർത്ഥിയുമായ റവ. ഷിന്റോ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജോർജ്ജ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ എസ്.ബി. അസംപ്ഷൻ ഗായകസംഘം കരോൾ ഗാനങ്ങൾ ആലപിച്ചു. മനോജ് തോമസ്, അമ്പിളി ജോർജ്ജ്, ബെന്നി പാറക്കൽ, ബെട്‌സി ആൻഡ് ബ്ലെസ്സൻ വാഴെപറമ്പിൽ എന്നിവരുടെ സംഗീത നൃത്ത പരിപാടികൾ ചടങ്ങിനെ ആസ്വാദ്യകരമാക്കി. സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. ഷിജി ചിറയിൽ, അമ്പിളി ജോർജ്ജ് എന്നിവർ എംസിമാർ ആയിരുന്നു.

എക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ബോബൻ കളത്തിൽ, ഷിബു അഗസ്റ്റിൻ, ജിജി മാടപ്പാട്, ബിജി കൊല്ലാപുരം, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഷാജി കൈലാത്ത്, ജോൺ നടക്കപ്പാടം, ജോസഫ് കാളാശ്ശേരി, മനീഷ് തോപ്പിൽ, സണ്ണി വള്ളിക്കളം, ജോസുകുട്ടി പാറക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികൾ സ്‌നേഹവിരുന്നോടു കൂടി സമാപിച്ചു.

തോമസ് ഡിക്രൂസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam