അഞ്ചൽ രഞ്ജിനി വധക്കേസ്; നിർണായ വിവരം നൽകിയത് കേരള പൊലീസ് 

JANUARY 4, 2025, 7:53 AM

കൊല്ലം: അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ നിർണായ വിവരം നൽകിയത് കേരള പൊലീസ്. 

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി മുഖ്യപ്രതി ദിബിൽ കുമാറിൽ നിന്ന് ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

എന്നാൽ പിത്യത്വം ഏറ്റെടുക്കാൻ ഇയാൾ തയാറായില്ല. രഞ്ജിനിയും കുടുംബവും നിയമവഴി തേടുന്നു. സൈന്യത്തിൽ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിബിൽ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊല്ലുകയായിരുന്നു.

vachakam
vachakam
vachakam

യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊന്ന കേസ്: 19 വർഷത്തിനുശേഷം പ്രതികളായ മുൻ സൈനീകർ പിടിയിൽ

പത്തൊൻപത് വർഷം മുൻപ് നടന്ന ഈ കൊടും ക്രൂരത നിറഞ്ഞ കൊലപാതകത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 

vachakam
vachakam
vachakam

മുഖ്യപ്രതി ദിബിൽ കുമാറിൻ്റെ മേല്‍വിലാസം ഉൾപ്പെടെ കണ്ടെത്തിയത് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചാണ്. മുഖ്യപ്രതി ദിബിൽ കുമാറിൻ്റെ 18 വർഷം മുമ്പുള്ള ഫോട്ടോ ടെക്നിക്കൽ ഇൻ്റലിജൻസ് രൂപ മാറ്റം വരുത്തി പരിശോധിച്ചു.

ഇതിന് ഫേസ്ബുക്കിൽ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തിൽ മറ്റൊരു പേരിൽ പോണ്ടിച്ചേരിയിൽ താമസിക്കുകയായിരുന്നു പ്രതി. എഡിജിപി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതികളാണെന് തിരിച്ചറിഞ്ഞു. ഈ വിവരം സിബിഐക്ക് കൈമാറുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam