ഡാളസ് : അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് നാമനിർദേശം സ്വീകരിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പൊതുജനങ്ങളിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. അമേരിക്കൻ മാധ്യമ പ്രവർത്തകർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ.പി.സി.എൻ.റ്റിയെന്നും, ഇതിനകം തന്നെ നിരവധി നോമിനേഷനുകൾ ലഭിച്ചത് അതിനു വ്യക്തമായ തെളിവാണെന്നും മാളിയേക്കൽ കൂട്ടിച്ചേർത്തു. ഇമെയിൽ വഴി നിർദ്ദേശങ്ങൾ അയക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 31ന് അവസാനിക്കും.
സംഘടനാ ഭാരവാഹികളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന നാമനിർദേശങ്ങൾ പരിശോധിച്ച് പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അർഹിക്കുന്നവരെ തെരഞ്ഞെടുക്കും. മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ്, ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ എന്നിവർ ചൂണ്ടിക്കാട്ടി.
ഡോ. ഹരി നമ്പൂതിരി ,ഡോ. സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തുക.
ഡാളസിൽ ജനുവരി 26ന് ഐ.പി.സി.എൻ.റ്റി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേർ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളികൾ അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ്. കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ഡിസംബർ 31ന് മുൻപായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ്, ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ എന്നിവർ ചൂണ്ടിക്കാട്ടി.
നിർദേശങ്ങൾ അയക്കാനുള്ള ഈമെയിൽ: [email protected],[email protected]. അല്ലെങ്കിൽ ഐ.പി.സി. എൻ.റ്റി സംഘടനാ ഭാരവാഹികളായ സാം മാത്യു, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാംമ്പിള്ളി, സിജു ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്