ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷിക്കപ്പെടണം :രാഹുൽ ഗാന്ധി

SEPTEMBER 9, 2024, 11:21 AM

ഡാലസ് : ഇന്ത്യയിൽ ബി.ജെ.പി ഗവണ്മെന്റ് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷികുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ  രാഹുൽ ഗാന്ധി പറഞ്ഞു.

സെപ്തംബർ 8ന് ഡാളസ് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.  ഓണം ഗണേഷ് ചതുർത്ഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയും അമേരിക്കയും സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നും എല്ലാ സംസ്ഥാനങ്ങളെയും, അവിടെ വസിക്കുന്ന ജനതയേയും  സംസ്‌കാരത്തെയും മതങ്ങളെയും ഒരേപോലെ കാണുവാൻ കഴിയണമെന്നും അവിടെ മാത്രമെ ജനാധിപത്യത്തിന്റെ വിജയം അവകാശപ്പെടുവാൻ  കഴിയുകയുളളുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പിയെ കുറിച്ചുള്ള ഭയം ജനങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സ്‌നേഹം,ബഹുമാനം, താഴ്മ എന്ന സദ്ഗുണങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും അന്യമായികൊണ്ടിരിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. രാഹുൽജിയെ കാണുന്നതിനും, പ്രഭാഷണം കേൾക്കുന്നതിനും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ടെക്‌സസിന്റെ വിവിധ സിറ്റികളിൽ നിന്നും ആയിരങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ ഡാലാസിലേക്ക് ഒഴുകിയെത്തിയത്. രാഹുല്ജിയുടെ പ്രസംഗത്തിനിടിയിൽ പലപ്പോഴും പതാകകൾ വീശിയും പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം പ്രകടമായിരുന്നു.

vachakam
vachakam
vachakam

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ  വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ പ്രതീക്ഷകൾക്കപ്പുറമാണെന്ന് പിട്രോഡ പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മൊഹിന്ദർ സിങ്, ജോർജ് എബ്രഹാം ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ പ്രസംഗിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam