കൊച്ചി: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം.
റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടില്‍ മൻസൂറിന്‍റെ മകള്‍ നൂറ ഫാത്തിമ ആണ് മരിച്ചത്.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്‍ലാം സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്