ഡല്‍ഹി: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവ് ദത്താത്രേയ ഹൊസബളെ കൂടിക്കാഴ്ചയില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തി.
അതൃപ്തി ദേശീയ സെക്രട്ടറി ഡി.രാജ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉന്നയിച്ചത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
പിന്നാലെ സിപിഐ സംസ്ഥാനനേതൃത്വവും പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉയരുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും വ്യക്തത വേണമെന്നും ഡി.രാജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്