ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

JUNE 11, 2026, 10:27 PM

ലഖ്‌നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി 7:20-ഓടെ കാൺപുരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷന് സമീപമാണ് സംഭവം.

കല്ലേറിൽ മോഹൻ ഭാഗവത് ഇരുന്ന ഇ-1 കോച്ചിന്റെ ജനൽചില്ലുകൾ തകർന്നുവെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടന്ന വശത്തിന് വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത് എന്നതിനാലാണ് വലിയൊരു അപകടം ഒഴിവായത്.

ആക്രമണത്തെത്തുടർന്ന് ട്രെയിൻ അടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിക്കുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവാണെങ്കിലും ആർഎസ്എസ് മേധാവിയുടെ കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam