സംസ്ഥാനത്ത് ഈ വർഷം  ഷിഗെല്ല  സ്ഥിരീകരിച്ചത് 114 പേർക്ക്: ആശങ്കയാകുന്നത് കൂടുതൽ ജില്ലകളിലെ രോഗസാന്നിധ്യം

JUNE 11, 2026, 11:43 PM

കൽപ്പറ്റ: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ആശങ്കയാകുന്നത് ഷിഗെല്ല.  ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. 

 കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ 132 പേർക്കാണ് രോഗം ബാധിച്ചത്. 2024 ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023 ൽ 90 പേർക്കും 2022 ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

വയനാട്ടിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് 9 കുട്ടികൾക്കാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ 502 കുട്ടികളാണ് കോളിയാടി സ്കൂളിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam