ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ കത്തിക്കുത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എറിൻ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് വിഭാഗം വൈസ് പ്രസിഡന്റായിരുന്നു ഇവർ. സഹപ്രവർത്തകയുടെ വേർപാടിൽ കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നതായി ബാങ്ക് ഓഫ് അമേരിക്ക ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഒന്നിലധികം കത്തികളുമായെത്തിയ യുവതി ടൈംസ് സ്ക്വയറിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ രണ്ടുപേരെ ആക്രമിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസിക്ക ടിഷും മാധ്യമങ്ങളോട് പറഞ്ഞു. അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
