ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു: വസ്തു നികുതിയെച്ചൊല്ലി ഗ്രെഗ് ആബട്ടും ജീന ഹിനോജോസയും തമ്മിൽ കടുത്ത് പോരാട്ടം

OCTOBER 28, 2026, 12:14 AM

ഓസ്റ്റിൻ: ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പ് നവംബർ മൂന്നിന്  നിർണ്ണായകമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ, നിലവിലെ ഗവർണർ ഗ്രെഗ് ആബട്ടും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജീന ഹിനോജോസയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുന്നു. സംസ്ഥാനത്തെ വസ്തു നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രചാരണ രംഗത്ത് ഇരു സ്ഥാനാർത്ഥികളും പ്രധാന ആയുധമാക്കുന്നത്. എന്നാൽ, ഇരുകൂട്ടരും പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളിൽ പലതും വസ്തുതാപരമായി കൃത്യമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തന്റെ എതിരാളിയായ ജീന ഹിനോജോസ ജനങ്ങളുടെ വസ്തു നികുതി വർദ്ധിപ്പിക്കുന്നതിനായി സഭയിൽ 40 തവണ വോട്ട് ചെയ്തു എന്നാണ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ പ്രധാന ആരോപണം. എന്നാൽ ഈ അവകാശവാദം പൂർണ്ണമായും ശരിയല്ലെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. 40 വ്യത്യസ്ത നികുതി വർദ്ധനവ് ബില്ലുകളിലല്ല ഹിനോജോസ വോട്ട് ചെയ്തത്. മറിച്ച്, 2017നും 2025നും ഇടയിൽ സഭയിലെത്തിയ 10 ബില്ലുകളിലെ വിവിധ ഭേദഗതികളിൽ രേഖപ്പെടുത്തിയ വോട്ടുകൾ കൂട്ടിച്ചേർത്താണ് '40 വോട്ടുകൾ' എന്ന സംഖ്യ പ്രചാരണത്തിൽ ഉന്നയിക്കുന്നത്.

മറുവശത്ത്, ആബട്ടിന്റെ ഭരണത്തിന് കീഴിൽ ടെക്‌സസിലെ വസ്തു നികുതി 85 ശതമാനം വർദ്ധിച്ചു എന്നാണ് ജീന ഹിനോജോസ പ്രചാരണ പരസ്യങ്ങളിലൂടെ ആരോപിക്കുന്നത്. ടെക്‌സസിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ കേന്ദ്രമാക്കാൻ വൻതോതിൽ നികുതി ഇളവുകൾ നൽകിയപ്പോൾ, സാധാരണക്കാരായ ജനങ്ങളുടെ നികുതിഭാരം പെരുകുകയായിരുന്നു എന്ന് അവർ വാദിക്കുന്നു.

vachakam
vachakam
vachakam

എന്നാൽ ഈ ആരോപണവും പൂർണ്ണമായും ശരിയല്ലെന്നാണ് റിപ്പോർട്ടുകൾ  വ്യക്തമാക്കുന്നത്. ടെക്‌സസിൽ വസ്തു നികുതി നേരിട്ട് ചുമത്തുന്നത് ഗവർണറല്ല; മറിച്ച് തദ്ദേശ ഭരണകൂടങ്ങളും കൗണ്ടികളും സ്‌കൂൾ ഡിസ്ട്രിക്റ്റുകളുമാണ്. വസ്തുക്കളുടെ വിപണി മൂല്യം ഉയർന്നതും പണപ്പെരുപ്പവുമാണ് ഈ വർദ്ധനവിന് പ്രധാന കാരണമായത്.

കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾ പലപ്പോഴും കൃത്യമായ പശ്ചാത്തലം ഒഴിവാക്കാറുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ആബട്ട് വോട്ടുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയപ്പോൾ, ഹിനോജോസ തദ്ദേശീയവും പണപ്പെരുപ്പപരവുമായ കാരണങ്ങൾ മറച്ചുവെക്കുകയാണ് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന സംവാദ വെല്ലുവിളികളും ആരോപണപ്രത്യാരോപണങ്ങളും ടെക്‌സസിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam