ആലപ്പുഴ: കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്.
പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു ഖലീൽ. ദേശീയപാതയിൽ കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം.
കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്ന ബുള്ളറ്റിന്റെ ഭാഗങ്ങൾ 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ചില്ലുകൾ തെറിച്ച് കാർ ഓടിച്ചിരുന്ന യുവാവിന് നിസാര പരുക്കേറ്റു. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
