ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തന്മാരുടെ വെര്‍ച്വല്‍ ക്യൂ സമയം കര്‍ശനമാക്കി പൊലീസ്. നേരത്തേ സമയം കൃത്യമായി പരിശോധിച്ചിരുന്നില്ല. എന്നാൽ, ഇനിമുതൽ അനുവദിച്ച സമയത്ത് തന്നെ ഭക്തർ ദര്‍ശനത്തിന് എത്തണമെന്ന് പൊലീസ് അറിയിച്ചു.
പരമ്പരാഗത കാനനപാതയിലെ തീർത്ഥാടനത്തിനും ഇന്നലെ തുടക്കമായിരുന്നു.ആദ്യദിനമായ ചൊവ്വാഴ്ച 745 പേരാണ് സത്രത്തിൽ നിന്ന് കാനനപാത വഴി മല കയറിയത്. സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ പന്തലിൽ നിന്ന് ടോക്കൺ നൽകിയാണ് കാനന പാതയിലേക്ക് കടത്തിവിടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ അറുനൂറിലധികം അയ്യപ്പ ഭക്തർക്ക് ടോക്കൺ നൽകി.
അതിനിടെ, മണ്ഡലകാലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിറഞ്ഞ് തുടങ്ങിയിരിക്കുകയാണ്.ബുക്കിങ്ങിന് ഒഴിവുള്ളത് ഇനി നാളെ മാത്രമാണ്. ഏകദേശം 3000 സ്ലോട്ടുകളാണ് ബാക്കിയുള്ളത്. ഡിസംബര്‍ 25 വരെയും 31നും ബുക്കിങ് ലഭിക്കില്ല. സ്ലോട്ട് ബുക്കിങ്ങിന് ഒഴിവുള്ളത് ജനുവരി ഒന്ന് മുതല്‍ ഒന്‍പത് വരെ മാത്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
