സാമ്പത്തിക തട്ടിപ്പ്: സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

NOVEMBER 17, 2026, 8:28 PM

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. കെപിസിസി നിർദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനാണ് നടപടി സ്വീകരിച്ചത്.

 പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. 

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അം​ഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്.

vachakam
vachakam
vachakam

പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam