മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

SEPTEMBER 1, 2026, 10:03 AM

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം കോടതി നിയോഗിച്ച സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിശോധന വേണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിക്കും.

റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ധ സമിതി അണക്കെട്ടിൽ പരിശോധനകൾ നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി.

vachakam
vachakam
vachakam

യോഗങ്ങൾക്ക് ശേഷം തീരുമാനങ്ങൾ കേരളത്തിന് അനുകൂലമല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam