പോപ്കോണിന് 300 രൂപ വരെ, ചായ കുടിക്കാൻ ലോണെടുക്കേണ്ട അവസ്ഥ; സിനിമ തിയേറ്ററിൽ അമിതവില ഈടാക്കുന്നതിനെതിരെ വി വി രാജേഷ്

SEPTEMBER 1, 2026, 9:53 AM

തിരുവനന്തപുരം: സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്. തിയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. 

ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തോട് കോർപറേഷൻ ഭരണസമിതിക്ക് വിയോജിപ്പുണ്ടെന്നും മേയർ വി വി രാജേഷ് പറഞ്ഞു.

പുറത്ത് 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയേറ്ററിൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. പുറത്ത് 10 രൂപയ്ക്ക് കിട്ടുന്ന ചായയ്ക്ക് 200 രൂപയാണ് വില. തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണ്.

vachakam
vachakam
vachakam

ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. പുറത്തുനിന്നുള്ള ആഹാര സാധനങ്ങൾ തിയേറ്ററിൽ കയറ്റാനും സമ്മതിക്കില്ല. ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിന് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് മേയർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam