വീട്ടിൽ വൈകിവന്നതിന് ഭാര്യയ്ക്ക് ക്രൂരമർദനം; തൃശൂർ ബിജെപി നേതാവിനെതിരെ വധശ്രമത്തിന് കേസ്

JUNE 11, 2026, 11:09 PM

തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച തൃശൂരിലെ ബിജെപി നേതാവിനെതിരേ കേസ്. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരേയാണ് വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭാര്യ വൈകി വന്നതിനാണ് ശ്രീകുമാർ ഭാര്യയെ മർദിച്ചതെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. മർദനമേറ്റ ഭാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. 

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും വധശ്രമത്തിനും ഉൾപ്പെടെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam