ഫ്‌ളോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി  അറസ്റ്റിൽ

JUNE 12, 2026, 1:42 AM

ഫ്‌ളോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26കാരിയായ യുവതി ഫ്‌ളോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി.

ഫ്‌ളോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്.

രാവിലെ 11 മണി മുതൽ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്.

vachakam
vachakam
vachakam

ഒടുവിൽ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും ഓടി രക്ഷപെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.

പോലീസ് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ അരിയിൽ ദീർഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകൾ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്.

മുൻപും തെറ്റ് ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

vachakam
vachakam
vachakam

നിലവിൽ 2,500 ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും മാറിനിൽക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോൾഡും  നിലവിലുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam