സാങ്കേതിക തകരാര്‍: കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി; 183 യാത്രക്കാര്‍ സുരക്ഷിതര്‍

AUGUST 31, 2026, 8:53 PM

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാത്രി 9:20 ന് 183 യാത്രക്കാരുമായി പുറപ്പെട്ട ഐ.എക്‌സ് 415 വിമാനമാണ് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷം കൊച്ചിയില്‍ തന്നെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

യാത്രാമധ്യേ വിമാനത്തിന് യന്ത്രത്തകരാര്‍ അനുഭവപ്പെട്ടതോടെ പൈലറ്റ് ഉടന്‍ തന്നെ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെടുകയും എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടുകയുമായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ വിമാനത്താവളത്തില്‍ മുന്‍കരുതലെന്ന നിലയില്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.

സുരക്ഷിതമായ ലാന്‍ഡിങ്ങിനായി ആകാശത്ത് കുറച്ചുനേരം വട്ടമിട്ട് പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് രാത്രി 11:50 ഓടെ വിമാനം റണ്‍വേ തൊട്ടത്. യാത്രക്കാരെല്ലാം പൂര്‍ണ്ണ സുരക്ഷിതരാണ്. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ 183 യാത്രക്കാരെയും തിങ്കളാഴ്ച രാവിലെ 8:10 ന് ക്രമീകരിച്ച മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് അയച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam