ബ്രൂണൈയിൽ കുടുങ്ങിയ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ 

AUGUST 31, 2026, 7:36 PM

തിരുവനന്തപുരം:  പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾക്ക് ഇരയായ തൃശൂർ സ്വദേശി ദാമോദര മേനോനെ ബ്രൂണൈയിൽ നിന്ന് നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. 

വർഷങ്ങളായി ബ്രൂണൈയിൽ കഴിയുന്ന ദാമോദര മേനോനെ ചുറ്റിപ്പറ്റി അടുത്തകാലത്ത് വലിയ തോതിലുള്ള വ്യാജപ്രചരണങ്ങൾ ഉയർന്നിരുന്നു.

സുകുമാരക്കുറുപ്പാണ് ഇദ്ദേഹമെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധ നേടിയത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. നിലവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഇദ്ദേഹം നേരിടുന്നത്. 

vachakam
vachakam
vachakam

ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് വിദേശത്ത് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ എത്രയും വേഗം കേരളത്തിലെത്തിച്ച് ആവശ്യമായ തുടർചികിത്സയും സംരക്ഷണവും ഉറപ്പാക്കാനാണ് സർക്കാർ നീക്കം.  

 നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂർ കരുമാത്രയിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായി സർക്കാർ അധികൃതർ ഉടൻ സംസാരിക്കും. കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ആദ്യ പടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam