കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തു.
പ്രതി കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. മുണ്ടക്കയം പോലീസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുഞ്ചവയൽ ഇലവുങ്കൽ വീട് അരുൺ കുമാറി(46)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തത്.
സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
