കൊച്ചി : സുപ്രീംകോടതി മുല്ലപ്പെരിയാറില്‍ നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.
സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.
ദേശീയ ജല വൈദ്യുത കോപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
