തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.
സ്വകാര്യ ബസുകളുടെ നഷ്ടം നികത്താന്‍ പ്രത്യേക ഇന്‍സെന്റീവ് നല്‍കണമെന്ന ശിപാര്‍ശ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അൻപതാം ദിവസമാണ് റിപ്പോർട്ട് നൽകുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചു. ബസുടമകൾ പ്രതിഷേധം കടുപ്പിച്ചപ്പോഴാണ് അഞ്ചംഗ വിദഗ്ധസമിതിയെ ഗതാഗത വകുപ്പ് നിയോഗിച്ചത്.
തിരുവനന്തപുരം എറണാകുളം കോഴിക്കോട് മേഖലകളിൽ വിദഗ്ധസമിതി സിറ്റിംഗ് നടത്തി. ബസുടമകൾക്ക് പറയാനുള്ളത് കേട്ടു.
സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചു. ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
