അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ‘ബാല്യസ്പന്ദനം' പദ്ധതി 

AUGUST 31, 2026, 7:33 PM

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പും, ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം – സമഗ്ര അങ്കണവാടി ബാല ആരോഗ്യ പരിശോധനാ പദ്ധതി’ യുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ അറിയിച്ചു. സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയാണ് ബാല്യസ്പന്ദനം. 

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിഷൻ 2031ന്റെ ഭാഗമായി ആവിഷ്‌കരിച്ച 100ദിന കർമ്മ പരിപാടിയിലൂടെയാണ് ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കമാകുന്നത്. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും കൃത്യമായി വിലയിരുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ കുട്ടികൾക്ക് സമയബന്ധിതമായി ആരോഗ്യപരിശോധന ഉറപ്പാക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാരനില, കാഴ്ച, കേൾവി തുടങ്ങിയ ആരോഗ്യഘടകങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആവശ്യമായ മെഡിക്കൽ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകും.

vachakam
vachakam
vachakam

ബാല്യസ്പന്ദനത്തിന്റെ ഭാഗമായി അങ്കണവാടി കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുന്നതിനും, വളർച്ചയിൽ വ്യതിയാനങ്ങൾ കണ്ടെത്തിയാൽ അവ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കും.

‘ആരോഗ്യമുള്ള ബാല്യം – ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെ കൂടുതൽ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ഇടപെടുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഭാവിയിലെ പഠന-വികസന സാധ്യതകൾക്കും ഏറെ പ്രധാനപ്പെട്ടതാണ്.

സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 1 മണിക്ക് പരിപാടിയിൽ  ചടങ്ങിൽ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ബാല്യസ്പന്ദനം ആരോഗ്യ പരിശോധന പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആരോഗ്യ, ഭക്ഷ്യസുരക്ഷ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അധ്യക്ഷനാകും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ വി.വി രാജേഷ് വളർച്ച നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്യും. വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആരോഗ്യ-ശിശുവികസന മേഖലയിലെ വിദഗ്ധരും ചടങ്ങിൽ പങ്കെടുക്കും.

vachakam
vachakam
vachakam

“ഓരോ കുഞ്ഞിന്റെയും ആരോഗ്യമാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയുടെ അടിത്തറ. അങ്കണവാടി തലത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണ്. അതിനായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ശക്തമായ ഇടപെടലാണ് ബാല്യസ്പന്ദനം. കേരളത്തിലെ മുഴുവൻ അങ്കണവാടി കുട്ടികളിലേക്കും പദ്ധതിയുടെ പ്രയോജനം എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam