തുടർപഠനത്തിനുള്ള സഹായഹസ്തവുമായി ലത്തീൻ കത്തോലിക്കാ ഐക്യവേദി

AUGUST 31, 2026, 1:54 PM

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ തുടർ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഏവിയേഷൻ പഠനത്തിനുള്ള തുടർ വിദ്യാഭ്യാസ ചിലവുകൾക്കായി സെന്റ് ഡൊമിനിക് ഇടവകാംഗമായ കുമാരി. ഐശ്വര്യയ്ക്ക് ധനസഹായം(10,000/രൂപ) നൽകി.

ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS ന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന സംസ്ഥാന ജില്ലാ ഭാരവാഹികളോടൊപ്പം ഇടവക വികാരി ഫാ. പോൾ ജി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ ഫെർണാന്റസും, ഫാദർ പോൾ ജി യും ചേർന്ന്  വിദ്യാർത്ഥിനിക്ക് ധനസഹായം കൈമാറുകയും ചെയ്തു.

ലത്തീൻ ഐക്യവേദി ഭാരവാഹികളായ തങ്കച്ചൻ എം ഡിക്രൂസ്, ജോൺ ബോസ്‌കോ ഡിക്രൂസ്, ഡാനിയൽ പെരേര, ആൻഡ്രൂ എഡിസൺ എന്നിവർ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam