കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള സിപിഐയുടെ 'ബദലാവ് സരൂരി' മാർച്ച് ഇന്ന്

AUGUST 31, 2026, 10:12 PM

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്. ഡൽഹി രാംലീലാ മൈതാനിയിൽ രാവിലെ 11 മണിക്ക് നടക്കുന്ന പൊതുയോഗത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കും. 

മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സിപിഐയുടെ പ്രതിഷേധം. മോദി ഭരണത്തിന് കീഴിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കെതിരെ സിപിഐ ശബ്ദമുയർത്തും.പ്രതിഷേധ സംഗമത്തിൽ സിപിഐ ദേശീയ നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കെടുക്കും. 

കൂടാതെ, കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സിപിഐ മാറ്റം ആവശ്യപ്പെടും. വനിതാ സംവരണം നടപ്പിലാക്കണമെന്നും തൊഴിലില്ലായ്മയും വിലക്കയറ്റവും തടയണമെന്നും സിപിഐ ആവിശ്യം ഉന്നയിക്കും.

vachakam
vachakam
vachakam

പ്രതിഷേധത്തിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവിയിലൂടെ പ്രതിഷേധത്തെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam