ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ അസാധുവായേക്കും

JUNE 11, 2026, 10:58 PM

തിരുവനന്തപുരം: കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ഐ.ടി മിഷൻ അറിയിച്ചു.

ആധാറിന്‍റെ നോഡൽ ഏജൻസിയായി ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്.

നവജാത ശിശുക്കൾക്ക് ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് എടുക്കുമ്പോൾ ബയോമെട്രിക്‌സ് (വിരലടയാളം, കൺപോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല.

vachakam
vachakam
vachakam

മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ആധാർ നൽകുന്നത്. ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. എന്നാൽ, അഞ്ചാം വയസ്സിലും 15ാം വയസ്സിലും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്.

ഈ പുതുക്കൽ സെപ്റ്റംബർ 2026 വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. സംശയങ്ങൾക്കും പരാതികൾക്കും: സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ: [email protected].

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam