പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്ന പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
വിവാദ പരാമർശത്തിനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ ആർഎസ്എസിനെ ചേർത്ത് വച്ച് നടത്തിയ പരമാർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി.
ആർഎസ്എസിനെ നെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ആർഎസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണാൻ ശ്രമിക്കുന്നത്, അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രതികരണമെന്നായിരുന്നു ശ്രീമതിയുടെ പരാമർശം. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നു, അതിനുള്ള ചുട്ട മറുപടി ഇസ്ലാം മതത്തിലെ ഒരു ചെറുപ്പക്കാരി തന്നെ നൽകിയിട്ടുണ്ട്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ലെന്നും ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
