കൂത്തുപറമ്പിൽ 15കാരനെ കാണാനില്ലെന്ന് പരാതി

AUGUST 31, 2026, 10:56 AM

 കണ്ണൂര്‍: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

 പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

 ഇന്ന് രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷന്‍ സെന്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടില്‍ നിന്നിറങ്ങിയത്.

vachakam
vachakam
vachakam

സാധാരണയായി ട്യൂഷന്‍ കഴിഞ്ഞ് കുട്ടി നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്.

അദ്വൈത് ട്യൂഷന്‍ സെന്ററില്‍ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam