കാഫിർ സ്‌ക്രീൻഷോട്ട്: വടകര സ്‌ക്വാഡ് വാട്ട്‌സാപ്പ് ഗ്രൂപ്പിന് പിന്നാലെ എസ്‌ഐടി

JUNE 12, 2026, 12:20 AM

കോഴിക്കോട്:  കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണം പുരോ​ഗമിക്കുകയാണ്.  വടകര സ്‌ക്വാട്ട് വാട്‌സാപ്പ് ഗ്രൂപ്പിന് പിന്നാലെയാണ് എസ്‌ഐടി.

2024 മാർച്ചിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീഡിയസെല്ലുപോലെയാണ് ഗ്രൂപ്പ് പ്രവർത്തിച്ചത്.

വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്ട്‌സ് അപ് ഗ്രൂപ്പിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.   റിബേഷ് രാമകൃഷ്ണന് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. നിതിൻ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പടെയുള്ളവ അന്വേഷണസംഘത്തിന്റെ കൈയിലുണ്ട്. 

vachakam
vachakam
vachakam

ഡിവൈഎഫ്‌ഐ ബ്ലോക്ക് തലത്തിലുളള നേതാക്കളും സി പി എം വടകര പാർലമെ്‌റ് മണ്ഡലം കേന്ദ്രീകരിച്ചുള്ള സി പി എം നേതാക്കളും അംഗങ്ങളായിരുന്നു. 

കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിൻ അംഗങ്ങളെ ഉൾപ്പടെ ചോദ്യം ചെയ്തിരുന്നു ഇന്ന് കൂടുതൽ അംഗങ്ങളെ ചോദ്യം ചെയ്യുമെന്നാണ് വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam