പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദനം; ദൃശ്യങ്ങൾ പുറത്ത്

JUNE 12, 2026, 12:05 AM

കൊല്ലം: പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദനം. സന്തോഷ് എന്ന യുവാവിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

അനധികൃത മദ്യവിൽപ്പനയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവിനെ ഒരുസംഘം ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam