ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ. നിലവിലുള്ള വലിയ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കണമെന്നാണ് കൗൺസിൽ മുന്നോട്ടുവെക്കുന്ന പ്രധാന ശുപാർശ.
സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്നാണ് ഈ നിർദേശം തയ്യാറാക്കിയത്. ഇതിൽ 59 മണ്ഡലങ്ങൾ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങൾ മൂന്നായി വിഭജിക്കാനുമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഈ വിഭജന നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയി ഉയരും. തമിഴ്നാട്ടിൽ സീറ്റുകൾ 59 ആയും, കർണാടകയിൽ 42 ആയും, തെലങ്കാനയിൽ 28 ആയും വർദ്ധിക്കും. ഉത്തർപ്രദേശിൽ സീറ്റുകളുടെ എണ്ണം 80-ൽ നിന്ന് 120 ആയി ഉയരുമെന്നും ശുപാർശയിൽ പറയുന്നു.
ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ രീതിയിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. ഇത് പരിഹരിക്കാനാണ് വലിയ മണ്ഡലങ്ങളെ വിഭജിക്കുക എന്ന പുതിയ ഫോർമുല കൗൺസിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ വിഷയം വീണ്ടും സജീവ ചർച്ചയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
