'കെപിസിസി പ്രസിഡൻ്റ് പദവിയിലേക്ക് എം എൽ എമാർക്കും എം പിമാർക്കും ഒരുപോലെ യോഗ്യതയുണ്ട്'; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

AUGUST 11, 2026, 8:45 AM

ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെപിസിസിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നല്ലതെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് എം എൽ എമാർക്കും എം പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കമാൻഡ് വിഷയത്തിൽ കൃത്യമായ ആലോചനകൾ നടത്തി യോഗ്യനായ ഒരാളെ കെപിസിസി പ്രസിഡന്റായി ഉടൻ തന്നെ തീരുമാനിക്കുമെന്നും പ്രഖ്യാപനം അധികം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam