ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് വടംവലി മത്സരങ്ങൾ സെപ്തംബർ ആറിന്

AUGUST 11, 2026, 8:54 AM

ഷിക്കാഗോ: സെപ്തംബർ 6ന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കഴിഞ്ഞ 12 വർഷങ്ങളിലായി നിരന്തരം വലിയ സജ്ജീകരണങ്ങളോടെ നടത്തിവരുന്ന ഈ വടംവലിയുടെ ലോകകപ്പിനായി, ഈ വടംവലിക്ക് വർഷങ്ങളായി നേതൃത്വം നൽകി കഴിവ് തെളിയിച്ചിട്ടുള്ള കമ്മിറ്റികൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിനെ നയിക്കുന്നത്. പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, പി.ആർ.ഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് ടീം, സിറിയക്ക് കൂവക്കാട്ടിൽ നേതൃത്വം നൽകുന്ന ടൂർണമെന്റ് കമ്മിറ്റിയോടൊപ്പം ചേർന്ന് വടംവലി മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കും.

സോഷ്യൽ ക്ലബ്ബ് മുൻ പ്രസിഡന്റായും നിരവധി തവണ ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച പരിചയസമ്പന്നതയുമായാണ് സിറിയക്ക് കൂവക്കാട്ടിൽ ഇത്തവണയും ചെയർമാനായി ടൂർണമെന്റ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. മാനി കരികുളം വൈസ് ചെയർമാനായും സ്റ്റീഫൻ കിഴക്കേക്കുറ്റ് ജനറൽ കൺവീനറായും പ്രവർത്തിക്കുന്നു. Finance Committee ക്ക് ബിനു കൈതക്കത്തൊട്ടിയിൽ നേതൃത്വം നൽകും. India Food Fest Committeeക്ക് നേതൃത്വം നൽകുന്നത് ജോസ് മണക്കാട്ടാണ്.

സാബു പടിഞ്ഞാറേൽ (Accommodation Committee), സിബി കൈതക്കത്തൊട്ടിയിൽ (Entertainment Committee), പോൾസൺ കുളങ്ങര (Facility Committee), സൈമൺ ചക്കാലപ്പടവിൽ (Hospitality), മനോജ് വഞ്ചിയിൽ (Audio Visual), അഭിലാഷ് നെല്ലാമറ്റം (Registration), സാജു കണ്ണമ്പള്ളി (Media), തമ്പി ചെമ്മാച്ചേൽ (Security), ജിബി കൊല്ലപ്പള്ളി (Bleachers), റൊണാൾഡ് പൂക്കുമ്പേൽ (Commentary), അലക്‌സ് പടിഞ്ഞാറേൽ (First Aid), ബെന്നി പടിഞ്ഞാറേൽ (Food), സ്റ്റീഫൻ കിഴക്കേക്കുറ്റ് (Procession), ജസ്‌മോൻ പുറമഠത്തിൽ (Refereeing & Rules), ബൈജു കുന്നേൽ (Time Management), സണ്ണി കണ്ണാലയിൽ (Transport), സിബി കദളിമറ്റം & റോണി തോമസ് (Trophy), സജി മുല്ലപ്പള്ളിൽ & രാജു മനുങ്കൽ (Uniform), ബിജു പെരികലം (Weight Measurement) എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകിവരുന്നു.

vachakam
vachakam
vachakam

ആഗോള തലത്തിൽ തന്നെ മലയാളി വടംവലി ടൂർണമെന്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെന്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൻവില്ലിലുള്ള Energy Indoor Sports Complex-ലാണ് നടത്തപ്പെടുക. പതിവുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കുമെന്നും, സെപ്തംബർ 6ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ടന്റ് റൊണാൾഡ് പൂക്കുമ്പേൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam