എന്തുകൊണ്ട് കോഴിക്കോട്? എട്ടുവർഷത്തിനിടെ നാലാം തവണയും നിപ എത്തുമ്പോൾ ഉത്തരം കിട്ടാതെ ആരോഗ്യലോകം

JUNE 11, 2026, 10:43 PM

കോഴിക്കോട് ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി എട്ടുവർഷത്തിനിടെ നാലാം തവണയും നിപ വൈറസ് ബാധ. ഓരോ തവണയും കേന്ദ്രസംഘം ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധർ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും, എന്തുകൊണ്ടാണ് കോഴിക്കോട് ജില്ലയിൽ തന്നെ ഈ രോഗം ആവർത്തിക്കുന്നത് എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയിലേക്ക് രോഗാണു എങ്ങനെയെത്തി എന്നതിലും വ്യക്തത വന്നിട്ടില്ല. വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകർ എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവിടുത്തെ ചില പാരിസ്ഥിതിക ഘടകങ്ങൾ വൈറസ് സാന്ദ്രത വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

2018 മേയ് മാസത്തിൽ കോഴിക്കോട് ചങ്ങരോത്താണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നഴ്സ് ലിനി ഉൾപ്പെടെ 17 പേർ രോഗബാധയെത്തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നീട് 2021-ൽ ഒരാളും 2023-ൽ രണ്ടുപേരും നിപ ബാധിച്ച് മരിച്ചു.

vachakam
vachakam
vachakam

2024, 2025 വർഷങ്ങളിലും രോഗലക്ഷണങ്ങളോടെ ആളുകളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുവരെ സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം സ്വദേശികളായ 22 പേരാണ് നിപ ബാധിച്ച് മരണമടഞ്ഞത്. ആവർത്തിച്ചുവരുന്ന ഈ മാരകരോഗത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam