ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ ഈ വർഷം സണ്ടേസ്‌കൂൾ പന്ത്രണ്ടാം ക്ലാസിൽനിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ യുവതീയുവാക്കളെയും, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതബിരുദങ്ങൾ കരസ്ഥമാക്കിയ യുവതീയുവാക്കളെയും ആദരിച്ചു.
ഷിക്കാഗൊ സീറോമലബാർ രൂപതാബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി. സി.സി.ഡി. ക്ലാസ് ഓഫ് 2026 ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണം നടത്തി. മെയ് 31 ഞായറാഴ്ച്ച ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണ് പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷൻ ചടങ്ങ് നടന്നത്.
മതബോധനസ്‌കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം എന്നിവർ 12 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന ഹൈസ്‌കൂൾ ബിരുദധാരികളെ ആദരിച്ചു.
ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ കാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റായ ജയ്ക്ക് ബെന്നിക്ക് മാർ ജോയ് ആലപ്പാട്ടും, റവ. ഡോ. ജോർജ് ദാനവേലിലും, ഡോ. ജോസിക്കും കുടുംബവും സംയുക്തമായി നൽകി ആദരിച്ചു.
മതബോധനസ്‌കൂൾ പൂർവവിദ്യാർത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ്് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഏർപ്പെടുത്തിയിട്ടുള്ള ഫാമിലി ഫ്രണ്ട്‌സ് സ്‌കോളർഷിപ് 1000 ഡോളർ കാഷ് അവാർഡ് ഏറ്റവും നല്ല ലേഖനം എഴുതിനൽകിയ ഗ്ലോറിയാ സന്തോഷിനു ലഭിച്ചു.
2025-2026 ലെ എസ്.എ.റ്റി പരീക്ഷയിൽ സി.സി. ഡി. പന്ത്രണ്ടാം ക്ലാസിൽനിന്നും ഉന്നതവിജയം നേടിയ ജാക്വലിൻ ജോസഫ്, ജസീക്കാ ജസ്റ്റീൻ, ജെന്നാ നിഖിൽ എന്നിവർക്ക് എസ്.എം.സി.സി. ഫിലാഡൽഫിയ ചാപ്റ്റർ നൽകുന്ന കാഷ് അവാർഡുകൾ എസ്.എം.സി.സി. ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യനും, ഭാരവാഹികളും ചേർന്ന് നൽകി ആദരിച്ചു.
ഈ വർഷം പ്രസിദ്ധീകരിക്കുന്ന സി.സി.ഡി. ഈയർബുക്കിന്റെ പ്രകാശനം ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ജൂൺ 7ന് നടന്ന ലളിതമായ ചടങ്ങിൽ കോളജ്, യൂണിവേഴ്‌സിറ്റി തലത്തിൽ ഉന്നതബിരുദങ്ങൾ കരസ്ഥമാക്കിയവരെ പാരിതോഷികങ്ങൾ നൽകി ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ആദരിച്ചു. കൈക്കാരന്മാരായ ജോബി കൊച്ചുമുട്ടം, സിബിച്ചൻ ചെമ്പ്‌ളായിൽ, റോഷിൻ പ്ലാമൂട്ടിൽ, കുരുവിള ജയിംസ്, ജിതിൻ കരുമത്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജോസ് മാളേയ്ക്കൽ
ഫോട്ടോ: എബിൻ സെബാസ്റ്റ്യൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
