കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
സിഡബ്ലിയുസി ഇടപെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിയെ മർിദിച്ചതിൽ കൊടുവള്ളി പൊലീസ് കേസെടുക്കാൻ തയ്യാറായത്.
പ്രതികൾക്കെതിരെ ബാലനീതിനിയമം അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. മോഷണം പോയെന്നാരോപിച്ച വാച്ച് പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഈ കേസിൽ കുട്ടിയുടെ അച്ഛന്റെ സഹോദരൻ ആണ് അറസ്റ്റിലായത്. ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും ഒളിവിലാണ്.
മകൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് ഇരുമ്പ് ഉപയോഗിച്ച് മർദിച്ചും നഖത്തിൽ ഈർക്കിൽ കയറ്റിയും ശരീരത്തിൽ മുളകുവെള്ളം ഒഴിച്ചുമായിരുന്നു കുട്ടിക്ക് നേരെയുള്ള ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
