പെൻസിൽവാനിയ: 2026ലെ മാർത്തോമ്മാസേവികാസംഘംദേശീയ സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലിഫോർജ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കും.
ഫിലഡെൽഫിയ ക്രൈസ്തോസ് മാർത്തോമ്മാ ഇടവകയാണ് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ' (Women: Rooted in Christ and Routed for Mission) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.
ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് തിരുമേനിയുടെനേതൃത്വത്തിലും മാർഗനിർദ്ദേശത്തിലുമാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകൾക്ക്നേതൃത്വം നൽകാൻ റവ. സാംകോശി ,ഡോ. ലീന കെ. ചെറിയാൻ, റ്റിൻസി സഖറിയ, ഡോ. ബെറ്റി എൽസജേക്കബ്, തുടങ്ങി പ്രമുഖരായനേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്:
ആത്മീയ കൂട്ടായ്മയും പ്രാർത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈദേശീയ സമ്മേളനത്തിൽ ഈദേശീയ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നും നിരവധിസേവികാസംഘം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
