ദലമർമ്മരങ്ങൾ (കഥാ സമാഹാരം) കവർ പേജ് പ്രകാശനം സെപ്തംബർ 26 നു ലാന കൺവെൻഷനിൽ

SEPTEMBER 21, 2026, 11:06 AM

ന്യൂയോർക്ക് : രാജീവ് പഴുവിലിന്റെ ആദ്യകഥാസമാഹാരമായ ദലമർമ്മരങ്ങളുടെ കവർ പേജ് പ്രകാശനം 2026 സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു. മലപ്പുറത്തുനിന്നുള്ള മുഖം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്തംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തിയതികളിലാണ് നടക്കുന്നത്.  വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ 805-339-7104), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ 540-692-2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാൻ (214-435-0124), സെക്രട്ടറി നിർമ്മല ജോസഫ്  (347-204-0062) എന്നിവരിൽ നിന്നും ലഭിക്കും.

ലാന പ്രോഗ്രാം കമ്മറ്റി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam