ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

SEPTEMBER 21, 2026, 11:27 AM

ഡിട്രോയിറ്റ്: സെപ്തംബർ 20 ഞായറാഴ്ച, ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വെച്ച നടന്ന ചടങ്ങിൽ 70 വയസ്സിന് മുകളിലുള്ള 37 മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ഇടവക വികാരി റവ. ജോബിൻ ജോസിന്റെ ആമുഖ പ്രാർത്ഥനയോടെയും ആമുഖത്തോടെയും ചടങ്ങുകൾ ആരംഭിച്ചു. ഇടവക സെക്രട്ടറി വിനോദ് തോമസ് ഏവരെയും സ്വാഗതം ചെയ്യുകയും ആദരിക്കപ്പെടുന്നവരുടെ പേരുകൾ വായിക്കുകയും ചെയ്തു. ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ വളർച്ചയ്ക്ക് നൽകിയ വിലയേറിയ സംഭാവനകളെ ഇടവക ഇവർക്ക് നന്ദി അറിയിച്ചു.

വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബൻ ജോർജ് എന്നിവരും ചേർന്ന് 37 ഇടവകാംഗങ്ങൾക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റവ. പി. ചാക്കോയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി അനുമോദന യോഗം സമാപിച്ചു. ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവർക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam