ഷിക്കാഗോ: അമേരിക്കയിൽ നടക്കുന്ന ധനകാര്യ മന്ത്രിമാരുടെ ജി-20 സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് സ്വീകരണ യോഗവും ഡിന്നറും ഒരുക്കിയത്. ഷിക്കാഗോയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് ഈ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്.
മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യൻ എൻജിനീയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും യു.എസ് ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സൺ വർഗീസ്, മുൻ ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, മുൻ ഷിക്കാഗോ പോലീസ് സെർജന്റ് ടോമി മേത്തിപ്പാറ എന്നിവർ സംബന്ധിച്ചു.
കേന്ദ്രമന്ത്രി അവരുടെ പ്രസംഗത്തിൽ 2026 ൽ ഇന്ത്യ കൈവരിച്ച കാര്യങ്ങൾ നിരത്തി പറഞ്ഞു. ഏറ്റവും പ്രധാനമായത് 7.6ശതമാനം ജിഡിപി വർദ്ധനവ് നേടിയതാണ്. 2026ൽ യുദ്ധങ്ങൾ തുടങ്ങി പല പ്രശ്‌നങ്ങളുടെ നടുവിലാണ് ഈ നേട്ടം കൈവരിച്ചത്. 2025ൽ അത് 7.1ശതമാനം ആയിരുന്നു.
കാനഡിയിലും ഷിക്കാഗോയിലും വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി ചർച്ചകൾ നടത്തി, അവരെ ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ ക്ഷണിക്കുകയും ചെയ്തു. ജി-20 മീറ്റിംഗിൽ അമേരിക്കയിലെ ധനകാര്യ മന്ത്രിമാരുമായും വിവിധ ചർച്ചകൾ നടത്തും.
ഇന്ത്യയിൽ വിവിധ വ്യവസായങ്ങൾ വളർത്തുവാനും ജോലികൂട്ടുവാനും സഹാമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി മലയാളികൾക്ക് നല്ല ഒരു ഓണാശംസകൾ നേരുകയുണ്ടായി.
കോൺസുൽ ജനറൽ സോമനാഥ് ഗോഘ്, ഷിക്കാഗോ കൗൺസിലേറ്റിന്റെ പരിധിയിൽ 9-ാമത് അമേരിക്കൻ സ്റ്റേറ്റുകൾ ആണ്, ഏതാണ്ട് 800,000 ഇന്ത്യക്കാർ ഉണ്ട് എന്ന് അദ്ദേഹം അറിയിച്ചു.
കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി തന്റെ പ്രസംഗത്തിൽ അമേരിക്കൻ കോൺഗ്രസിൽ ഇപ്പോൾ ആറ് കോൺഗ്രസ്മാൻമാരും അമേരിക്കയിലെ മൊത്തം ഡോക്ടേഴ്‌സിൽ 10 ശതമാനം ഇന്ത്യക്കാരാണ് എന്നും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
