രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ കുറ്റപത്രം തയ്യാർ; നിയമോപദേശം തേടും

NOVEMBER 21, 2026, 3:23 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിലെ കരട് കുറ്റപത്രം തയ്യാറായതായി അന്വേഷണ സംഘം അറിയിച്ചു. ബലാത്സംഗം, ഗർഭച്ഛിദ്രം, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് തീരുമാനം.

കേസിലെ അന്വേഷണം പൂർത്തിയായതായും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വ്യക്തമാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനെ തുടർന്ന് ജി പൂങ്കുഴലി എസ്ഐടി ചുമതലയിൽ നിന്ന് മാറിയിരുന്നു. കുറ്റപത്രം തയ്യാറായതിനാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചു.

വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ഫ്ലാറ്റുകളിലും പാലക്കാടും വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഒരു കുറ്റപത്രം. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

English Summary: A draft charge sheet has been prepared in two rape cases against Rahul Mankootathil, including charges of rape, abortion, physical assault, and threats. Police will submit the final charge sheet after receiving legal advice, as the investigation has been completed. One case involves a woman from Thiruvananthapuram who was sexually assaulted after being promised marriage, in which Mankootathil was granted anticipatory bail by the High Court. The second case concerns a young woman studying in Bengaluru who was sexually assaulted in a hotel.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Rahul Mankootathil, Rape Case, Charge Sheet, Kerala Police, Thiruvananthapuram News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam