രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല, വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം: അന്‍സിബ ഹസ്സന്‍

JULY 4, 2026, 4:29 AM

കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് നടി അന്‍സിബ ഹസ്സന്‍.

അത്തരത്തിലുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് അന്‍സിബ പറഞ്ഞു. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് പിഷാരടി എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ പൂര്‍ണമായും മാനിക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

vachakam
vachakam
vachakam

അന്‍സിബ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ. ടിനി ടോമുമായുള്ള വിഷയത്തില്‍ അനുരഞ്ജനത്തിനായി ആത്മാര്‍ത്ഥമായി മുന്‍കൈ എടുത്ത ശ്രീ. രമേഷ് പിഷാരടിയെ ഞാന്‍ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണ്.

പ്രസ്തുത വിഷയത്തില്‍, ശ്രീ. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് ശ്രീ. രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു.

vachakam
vachakam
vachakam

അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam