ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

JULY 4, 2026, 4:49 AM

തിരുവനന്തപുരം: ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്പോര്‍ട്ട് ലഭിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജഗോപാലാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

"വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അന്ന് തന്നെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ രാജഗോപാലിൻ്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു", എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൊല്‍ക്കത്ത പൊലിസിന്റെ ഭാഗത്തുനിന്നുള്ള പ്രതികൂലമായ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കലിന് തടസ്സമായി നിന്നിരുന്നത്. എസ്.ഐ.ആറിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്നും രാജഗോപാലിന്റെ പേര് നീക്കം ചെയ്തിരുന്നു ഇതാണ് ഇത്തരമൊരു വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് കാരണമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam