രാജി വയ്ക്കരുത്, പോരാടണമെന്ന് മമ്മൂക്കയും ലാലേട്ടനും പറ‍ഞ്ഞു: ശ്വേത മേനോൻ

JULY 4, 2026, 4:39 AM

കൊച്ചി: താര സംഘടനയായ അമ്മയിലെ തർക്കത്തിൽ മമ്മൂട്ടിയും മോഹൻലാലും തനിക്കൊപ്പമെന്ന അവകാശവാദവുമായി ശ്വേത മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ്.

നിലപാടിൽ ഉറച്ച് നിൽക്കണമെന്നും പോരാടണമെന്നും മമ്മൂട്ടിയും മോഹൻലാലും തന്നോട് നിർദേശിച്ചു. അമ്മയെ നയിക്കേണ്ടത് ഓടിളക്കി വന്നവരല്ല. ഇലക്ഷനിൽ മത്സരിച്ച് വരണമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

vachakam
vachakam
vachakam

സത്യമേവ ജയതേAMMA യിലെ ചില തർക്കങ്ങൾ മുതലെടുത്ത് AMMA യെ hijack ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല AMMA എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലൂടെയോ ഓടിക്കിയോ അല്ല.

Shwetha Menon

vachakam
vachakam
vachakam

AMMA President

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam