കൊല്ലം: കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന് കാരണം വാഹനത്തിന്‍റെ അമിത വേഗതയും ഡ്രൈവറുടെഅശ്രദ്ധയുമെന്ന് കണ്ടെത്തൽ.
അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നൽകി. വാഹനത്തിന്റെ സ്പീഡ് വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
അപകടത്തിൽ മോട്ടോര്‍ വഹാന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എം വി ഐ സുധിന്‍ ഗോപി, എ എം വി ഐ ശരത് എസ് കുമാര്‍ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് നടപടി. അപകടത്തില്‍പ്പെട്ട വാഹനത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.
ജൂണ്‍ 23നായിരുന്നു കൊട്ടാരക്കരയെ നടുക്കിയ അപകടം. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
