ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് യുവതിയുടെ വിശ്വാസം നേടുകയും ചെയ്ത പ്രതി വിവാഹം ചെയ്തോളാമെന്ന് പറഞ്ഞാണ് യുവതിയെ പലതവണ ലൈംഗികമായി ഉപയോഗിച്ചത്.
ഈ കേസിൽ ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ പ്രതി ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടപ്പോളാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നു യുവതി തിരിച്ചറിഞ്ഞത്.
യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്