കാസർകോട്: പിണറായി സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് കാസർകോട് തുടക്കമായി. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ദേശീയ പാത വികസനമടക്കം സർക്കാരിൻറെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. പിണറായി സർക്കാരിൻറെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്.
ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകർച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിക്കാതെ നാം അതിജീവിച്ചു.
നിപയും ഓഖിയും 2018ലെ മഹാപ്രളയവും 2019ലെ കാലവർഷക്കെടുതിയുമെല്ലാം അതിജീവിച്ചുവരുന്നതിനിടെയാണ് കൊവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും പിണറായി വിജയൻ പറഞ്ഞു.
ദേശീയപാത നിർമാണം ഇപ്പോൾ പൂർത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016ലെ സർക്കാർ തന്നെ 2021ൽ തുടർന്നതിനാലാണ് ഇന്ന് ദേശീയ പാത വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്