തിരുവനന്തപുരം: ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചലച്ചിത്ര അക്കാദമി നടത്തുന്ന ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി ആസ്വാദനക്കുറിപ്പ് എഴുതാൻ നൽകിയ ദൃശ്യങ്ങൾ വിവാദത്തിൽ.
8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയ ‘ദി ബിഗ് ഷേവ്’എന്ന ഹ്രസ്വചിത്രത്തിലെ ദൃശ്യങ്ങളാണ് വിവാദത്തിലായത്.
വിദ്യാർഥികൾക്കു നൽകിയ ദൃശ്യങ്ങൾ അതിഭീകരമാണെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണു നടപടി.
ചോര ഒഴുകുന്നതും വയലൻസ് നിറഞ്ഞതുമായ 3 മിനിറ്റ് ദൃശ്യത്തിനെതിരെ രക്ഷാകർത്താക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
മാർട്ടിൻ സ്കോർസെസി എന്ന ലോക പ്രശസ്ത സംവിധായകന്റെ ഹ്രസ്വചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് അക്കാദമി നൽകിയത്. ലോക നിലവാരം പുലർത്തുന്ന കുറെ സിനിമകളുടെ ദൃശ്യങ്ങൾ നൽകിയതിന് ഒപ്പമാണ് ഈ ദൃശ്യങ്ങളും നൽകിയതെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്